Song-Thaamarakkannane Kando
Film-Ananthanum Appukkuttanum Aanayundu
Year-1990
Lyrics-Kaithapram
Music-Johnson
Singer-KS Chithra
Ragam-Kaapi
താമരക്കണ്ണനെ കണ്ടോ എന്റെ
കോമള രൂപനെ കണ്ടോ (2)
യമുനേ സഖീ പ്രിയനെങ്ങു പോയ്
ഇനിയും പരിഭവമുണ്ടോ
(താമര...)
രാധാമാനസ മുരളികയില്ലാതെ
രാസമുഹൂർത്തമുണ്ടോ
യദു നന്ദന കേളിയുണ്ടോ (2)
യാദവ ഹൃദയ വിപഞ്ചിക തൻ
ശ്രുതി മാധുരിയുണ്ടോ
വ്രീളാ ലോലയാം വാസന്തമുണ്ടോ
സോമലതാഗൃഹമുണ്ടോ
(താമര...)
ഗോപവധു ഹൃദയാഞ്ജലിയില്ലാതെ രമ്യ
വൃന്ദാവനമുണ്ടോ മൃദു മന്ദസമീരനുണ്ടോ (2)
ശ്യാമ മനോരഥമേകിയ കോകില കാകളിയുണ്ടോ
നീഹാരാർദ്രമാം തീരങ്ങളുണ്ടോ
ദ്വാപര വൈഭവമുണ്ടോ
(താമര...)
Link to this comment:
All Comments (0)