എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു യാത്ര . നിങ്ങള്‍ക്കും ഇഷ്ട്ടപ്പെടും എന്ന് കരുതുന്നു ..സ്നേഹപൂര്‍വ്വം
പൊന്മുടിയെ പറ്റി -
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വര്‍ഷത്തില്‍ എല്ലാ സമയവും തണുപ്പുള്ളതാണ്.പൊന്മുടിയിലെ തേയിലത്തോട്ടങ്ങള്‍ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയില്‍ നിന്ന് ഏകദേശം അര കിലോമീറ്റര്‍ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നുംഅറിയപ്പെടുന്നു.സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.പൊന്മുടിക്ക് അടുത്തുള്ള മറ്റ് ആകര്‍ഷണങ്ങള്‍ ഗോള്‍ഡന്‍ വാലി, ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും, തുടങ്ങിയവയാണ്. ഒരു കാട്ടിന്റെ നടുവിലുള്ള ഈ സ്ഥലം പ്രകൃതിസ്നേഹികളെ ആകര്‍ഷിക്കുന്നു. കല്ലാര്‍ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളന്‍ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാര്‍ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു
THANKS SK
SPIEDYS 1 year ago