Movie - Kaliyattam
Year - 1997
Lyrics - Kaithapram
Music - Kaithapram
Raaga - Yamuna Kalyani
Singer - Kallara Gopan, Sreeja
Producer - Jayalakshmi Films
Direction - Jayaraj
കതിവനൂര്‍വീരനെ നോന്‍പുനോറ്റിരുന്നു
മാമയില്‍പ്പീലിപോലഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
അവള്‍മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍
നൊമ്പരം പൂണ്ടവള്‍ മനംനൊന്തുപിടഞ്ഞു
(കതിവനൂര്‍വീരനെ)
കുടകുമലയിലെ കണ്ണേറാത്താഴ്വരയില്‍
കളരികളേഴും കീഴടങ്ങിനിന്നു
ഏഴാഴികളും പതിനേഴുമലയും
കതിവനൂര്‍വീരനെ എതിരേറ്റുനിന്നു
ഏഴിനും മീതെ മണിശംഖുമുഴങ്ങി
വില്ലാളിവീരനെ മാളോരു വണങ്ങി
(കതിവനൂര്‍വീരനെ)
ആദിത്യചന്ദ്രന്മാര്‍ ചതിയാലെ മറഞ്ഞു
കളരിവിളക്കുകള്‍ കൊടുങ്കാറ്റിലണഞ്ഞു
കലിതുള്ളിയുറയുന്ന കതിവനൂര്‍വീരനെ
കുടകന്റെ കൈകള്‍ ചതികൊണ്ടു ചതിച്ചു
കണ്ണീരുവീണെന്റെ മലനാടു മുങ്ങി
പോര്‍വിളികേട്ടെന്റെ മനക്കോട്ട നടുങ്ങി
കതിവനൂര്‍വീരന്റെ കഥകേട്ടുപിടഞ്ഞു
മാമയില്‍പ്പീലിപോലഴകോലും ചെമ്മരത്തി
പൂങ്കോഴികരഞ്ഞു തോഴിമാര്‍ പിരിഞ്ഞു
ചതിത്തീയിലവളന്നുടലോടെ മറഞ്ഞു
കതിവനൂര്‍വീരന്റെ കനലോടുചേര്‍ന്നവള്‍
സ്വര്‍ഗ്ഗത്തിലേക്കൊരു കിളിയായ് പറന്നു
kathivanoor veeran theyyam great i feel my childhood when i hear these song ,...nice song
sreekanthm90 2 weeks ago
awsum!!
anusreeanand 2 months ago
Awesome song and lyrics. beautiful words used
visanimator 6 months ago
kathivanoor veerane nombu nottu irrunnu very beautiful song
good lyrics and compostion
shinikk1 7 months ago
dis song is in Yaman Kalyani raag ryt?
emarald369 1 year ago